Skip to content
Hadith TranslationsHadith translations · ترجمة الأحاديث
Hadith · 3421 · മലയാളംSource ↗

"അവർ (നൂഹിൻ്റെ ജനത) പറഞ്ഞു: (ജനങ്ങളേ,) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ് എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്." (നൂഹ്: 23) എന്ന ആയത്തിൻ്റെ വിശദീകരണത്തിൽ ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: "നൂഹ് നബിയുടെ ജനതയിലെ സ്വാലിഹീങ്ങളായ ചിലരുടെ പേരുകളാണ് ഇവ. - Hadith Translation

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "അവർ (നൂഹിൻ്റെ ജനത) പറഞ്ഞു: (ജനങ്ങളേ,) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ് എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്." (നൂഹ്: 23) എന്ന ആയത്തിൻ്റെ വിശദീകരണത്തിൽ അദ്ദേഹം പറഞ്ഞു: "നൂഹ് നബിയുടെ ജനതയിലെ സ്വാലിഹീങ്ങളായ ചിലരുടെ പേരുകളാണ് ഇവ. അവർ മരണപ്പെട്ടപ്പോൾ അവർ ഇരിക്കാറുണ്ടായിരുന്ന അവരുടെ സദസ്സുകളിൽ നാട്ടക്കുറികൾ സ്ഥാപിക്കാനും, ആ നാട്ടക്കുറികൾക്ക് അവരുടെ പേരുകളും നൽകാനും പിശാച് അവരുടെ ജനതക്ക് സന്ദേശം നൽകി. അവരത് പ്രവർത്തിച്ചു; (അന്ന്) അവ ആരാധിക്കപ്പെട്ടില്ല. അങ്ങനെ അക്കൂട്ടർ മരണപ്പെടുകയും, (ഈ നാട്ടക്കുറികളെ കുറിച്ചുള്ള) അറിവ് വിസ്മരിക്കപ്പെടുകയും ചെയ്തപ്പോൾ അവ ആരാധിക്കപ്പെട്ടു."
Narrated by
ബുഖാരി ഉദ്ധരിച്ചത്
Grade
സ്വഹീഹ്

في قول الله تعالى : (وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا) قال ابن عباس رضي الله عنهما : هذه أسماء رجال صالحين من قوم نوح

عن ابن عباس رضي الله عنهما في قول الله تعالى : (وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا) قال: "هذه أسماء رجال صالحين من قوم نوح، فلما هَلَكوا أَوحى الشَّيطان إلى قَومِهِم أنِ انْصِبُوا إلى مَجَالِسِهِم الَّتي كانوا يَجْلِسون فيها أنصَابًا، وسَمُّوها بأسمَائِهِم، فَفَعَلُوا، ولم تُعْبَد، حتَّى إِذَا هَلَك أُولئك ونُسِيَ العلم عُبِدت".

رواه البخاري · صحيح

النص العربي والتخريج وجميع الترجمات

Other languages